Sun, 6 July 2025
ad

ADVERTISEMENT

Filter By Tag : MUHHAMED ALI

ര​ണ്ടാമ​തൊ​രാ​ളെ​യും കൊ​ന്നെന്ന് മു​ഹ​മ്മ​ദ​ലി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ന്‍

കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​പ്പ​​​​ത്തൊ​​​​മ്പ​​​​തു വ​​​​ര്‍​ഷം മു​​​​മ്പ് കോ​​​​ഴി​​​​ക്കോ​​​​ട് കൂ​​​​ട​​​​ര​​​​ഞ്ഞി​​​​യി​​​​ല്‍ ഒ​​​​രാ​​​​ളെ കൊ​​​​ന്ന​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍ ന​​​​ട​​​​ത്തി​​​​യ മ​​​​ല​​​​പ്പു​​​​റം വേ​​​​ങ്ങ​​​​ര സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ​​​​ലി മ​​​​റ്റെ​​​​രാ​​​​ളെ​​​​ക്കൂ​​​​ടി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സി​​​​നു മൊ​​​​ഴി ന​​​​ല്‍​കി.

കോ​​​​ഴി​​​​ക്കോ​​​​ട് വെ​​​​ള്ള​​​​യി​​​​ല്‍ ക​​​​ട​​​​പ്പു​​​​റ​​​​ത്തു​​​​വ​​​​ച്ച് 1989ല്‍ ​​​​ഒ​​​​രാ​​​​ളെ കൊ​​​​ന്ന​​​​താ​​​​യാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍.​​​​ ര​​​​ണ്ടു സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലും പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.​ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ര​​​​ണ്ടു​​​​പേ​​​​രും ആ​​​​രാ​​​​ണെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, മു​​​​ഹ​​​​മ്മ​​​​ദ​​​​ലി​​​​ക്ക് മാ​​​​ന​​​​സി​​​​ക അ​​​​സ്വാ​​​​സ്ഥ്യം ഉ​​​​ള്ള​​​​താ​​​​യി സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ പൗ​​​​ലോ​​​​സ് പ​​​​റ​​​​ഞ്ഞു.

1986ല്‍ ​​​​പ​​​​തി​​​​നാ​​​​ലാം വ​​​​യ​​​​സി​​​​ല്‍ കൂ​​​​ട​​​​ര​​​​ഞ്ഞി​​​​യി​​​​ല്‍​വ​​​​ച്ച് താ​​​​ന്‍ ഒ​​​​രാ​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം അ​​​​ഞ്ചി​​​​നാ​​​​ണ് വേ​​​​ങ്ങ​​​​ര പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തി ഇ​​​​യാ​​​​ള്‍ പ​​​​റ​​​​ഞ്ഞ​​​​ത്. വേ​​​​ങ്ങ​​​​ര പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് സം​​​​ഭ​​​​വം ന​​​​ട​​​​ന്ന കൂ​​​​ട​​​​ര​​​​ഞ്ഞി ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന തി​​​​രു​​​​വ​​​​മ്പാ​​​​ടി പോ​​​​ലീ​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​നി​​​​ല്‍ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചു.

തി​​​​രു​​​​വ​​​​മ്പാ​​​​ടി പോ​​​​ലീ​​​​സ് മു​​​​ഹ​​​​മ്മ​​​​ദ​​​​ലി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​ടു​​​​ത്ത് കൊ​​​​ല​​​​ക്കു​​​​റ്റ​​​​ത്തി​​​​നു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു. അ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് വി​​​​ശ​​​​ദ​​​​മാ​​​​യ മൊ​​​​ഴി​​​​യി​​​​ല്‍ മ​​​​റ്റൊ​​​​രാ​​​​ളെ​​​​ക്കൂടി മു​​​​ഹ​​​​മ്മ​​​​ദ​​​​ലി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യു​​​​ള്ള വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. കൂ​​​​ട​​​​ര​​​​ഞ്ഞി​​​​യി​​​​ലെ സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​ശേ​​​​ഷം 1989ല്‍ ​​​​കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​​ വ​​​​ന്ന് ഹോ​​​​ട്ട​​​​ലി​​​​ല്‍ ജോ​​​​ലി ചെ​​​​യ്തു​​​​വ​​​​രവേ ഒ​​​​രാ​​​​ള്‍ കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​ട​​​​പ്പു​​​​റ​​​​ത്തു​​​​വ​​​​ച്ച് കൈ​​​​യി​​​​ലു​​​​ള്ള പ​​​​ണം ത​​​​ട്ടി​​​​പ്പ​​​​റി​​​​ച്ചു​​​​വെ​​​​ന്നു മു​​​​ഹ​​​​മ്മ​​​​ദ​​​​ലി​​​​യു​​​​ടെ മൊ​​​​ഴി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. കു​​​​റ​​​​ച്ചു​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍​ക്കു​​​​ശേ​​​​ഷം അ​​​​യാ​​​​ള്‍ ക​​​​ട​​​​പ്പു​​​​റ​​​​ത്തു​​​​ണ്ടെ​​​​ന്ന് സു​​​​ഹൃ​​​​ത്താ​​​​യ ബാ​​​​ബു പ​​​​റ​​​​ഞ്ഞു. ബാ​​​​ബു​​​​വു​​​​മൊ​​​​ത്ത് ക​​​​ട​​​​പ്പു​​​​റ​​​​ത്തു​​​​പോ​​​​യ​​​​പ്പോ​​​​ള്‍ പ​​​​ണം ത​​​​ട്ടി​​​​പ്പ​​​​റി​​​​ച്ച​​​​യാ​​​​ളെ ക​​​​ണ്ടെ​​​​ത്തി.

പ​​​​ണം ത​​​​ട്ടി​​​​പ്പ​​​​റി​​​​ച്ച കാ​​​​ര്യം ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍ അ​​​​യാ​​​​ള്‍ ത​​​​ട്ടി​​​​ക്ക​​​​യ​​​​റി. വാ​​​​ക്കേ​​​​റ്റ​​​​മാ​​​​യി. ബാ​​​​ബു അ​​​​യാ​​​​ളെ ത​​​​ല്ലി താ​​​​ഴെ​​​​യി​​​​ട്ട് മു​​​​ഖം മ​​​​ണ​​​​ലി​​​​ല്‍ താ​​​​ഴ്ത്തി​​​​പി​​​​ടി​​​​ച്ചു. താ​​​​ന്‍ കാ​​​​ലി​​​​ല്‍ പി​​​​ടി​​​​ച്ചു​​​​വെ​​​​ന്നും മ​​​​രി​​​​ച്ചെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ശേ​​​​ഷം അ​​​​യാ​​​​ളു​​​​ടെ കൈ​​​​യി​​​​ല്‍​നി​​​​ന്ന് പ​​​​ണം എ​​​​ടു​​​​ത്ത് ത​​​​ങ്ങ​​​​ള്‍ ര​​​​ണ്ടു​​​​പേ​​​​രും വീ​​​​തി​​​​ച്ച് എ​​​​ടു​​​​ത്തു​​​​വെ​​​​ന്നു​​​​മാ​​​​ണ് മൊ​​​​ഴി. തു​​​​ട​​​​ര്‍​ന്ന് ര​​​​ണ്ടു​​​​പേ​​​​രും ര​​​​ണ്ടു​​​​ വ​​​​ഴി​​​​ക്കു പി​​​​രി​​​​ഞ്ഞു. ബാ​​​​ബു​​​​വി​​​​നെ പി​​​​ന്നെ ക​​​​ണ്ടി​​​​ട്ടി​​​​ല്ല. മ​​​​രി​​​​ച്ച​​​​ത് ആ​​​​രാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ലെ​​​​ന്നും മൊ​​​​ഴി​​​​യി​​​​ല്‍ മുഹമ്മദലി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ന​​​​ട​​​​ക്കാ​​​​വ് പോ​​​​ലീ​​​​സ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കു​​​​റ്റ​​​​ത്തി​​​​നു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​യ്തി​​​​ട്ടു​​​​ണ്ട്. ടൗ​​​​ണ്‍ അ​​​​സി. ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ടി.​​​​കെ. അ​​​​ഷ്‌​​​​റ​​​​ഫാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മു​​​​ഹ​​​​മ്മ​​​​ദ​​​​ലി​​​​യു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലോ​​​​ടെ പോ​​​​ലീ​​​​സ് വെ​​​​ട്ടി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ജ്ഞാ​​​​ത മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​യാ​​​​ണ് ര​​​​ണ്ടു സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട ആ​​​​ളു​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് പോ​​​​ലീ​​​​സി​​​​നു മു​​​​ന്നി​​​​ലു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി. മു​​​​ഹ​​​​മ്മ​​​​ദ​​​​ലി മ​​​​തം മാ​​​​റി​​​​യാ​​​​ണ് ആ ​​​​പേ​​​​രു സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ പൗ​​​​ലോ​​​​സ് പ​​​​റ​​​​ഞ്ഞു. ആ​​​​ന്‍റ​​​​ണി എ​​​​ന്നാ​​​​ണ് യ​​​​ഥാ​​​​ര്‍​ഥ പേ​​​​ര്.
ആ​​​​ന്‍റ​​​​ണി മ​​​​ല​​​​പ്പു​​​​റ​​​​ത്തു​​​​നി​​​​ന്ന് മു​​​​സ്‌​​ലിം​​​​യു​​​​വ​​​​തി​​​​യെ ര​​​​ണ്ടാം വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് മു​​​​ഹ​​​​മ്മ​​​​ദ​​​​ലി എ​​​​ന്ന പേ​​​​രി​​​​ല്‍ മ​​​​തം മാ​​​​റി​​​​യ​​​​ത്. കൂ​​​​ട​​​​ര​​​​ഞ്ഞി​​​​യി​​​​ല്‍ ഒ​​​​രാ​​​​ള്‍ തോ​​​​ട്ടി​​​​ല്‍​വീ​​​​ണു മ​​​​രി​​​​ച്ച​​​​താ​​​​യി അ​​​​ക്കാ​​​​ല​​​​ത്ത് ആ​​​​ളു​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു​​​കേ​​​​ട്ടി​​​​രു​​​​ന്നു.​​​​ ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം മു​​​​ഹ​​​​മ്മ​​​​ദ​​​​ലി ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ലെ​​​​ന്ന് പൗ​​​​ലോ​​​​സ് പ​​​​റ​​​​ഞ്ഞു.

Up